adimage

adimage

പുത്തൻ കെട്ടിടത്തിലേക്ക്; കായക്കൊടി റസ്‌ക്യൂ ടീമിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

പുത്തൻ കെട്ടിടത്തിലേക്ക്; കായക്കൊടി റസ്‌ക്യൂ ടീമിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു adimage adimage
2026-07-15T14:52:00 | By Fathimathul Henna
#Latest News #Kayakkodi #RescueTeam #Kuttiyadi #Disaster

കായക്കൊടി:(kuttiadi.truevisionnews.com)കായക്കൊടിയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കായക്കൊടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റസ്‌ക്യൂ ടീമിന് സ്വന്തം ഓഫീസ് സമുച്ചയമായി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷംസീർ മേപ്പാടി നിർവഹിച്ചു.

ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിട്ടും അത്ഭുതകരമായി ജീവൻ തിരിച്ചുപിടിച്ച ഷംസീർ, ദുരന്തമുഖത്തെ താൻ അനുഭവിച്ച നിമിഷങ്ങൾ സദസ്സുമായി പങ്കുവെച്ചു. ദുരന്തമുഖത്ത് രക്ഷകരായി എത്തുന്ന സന്നദ്ധ പ്രവർത്തകർ മാലാഖമാരെപ്പോലെയാണെന്നും, അവരുടെ നിസ്വാർത്ഥ സേവനങ്ങൾ വാക്കുകൾക്കതീതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സന്നദ്ധ സംഘങ്ങളെ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസീറിന്റെ വികാരാധീനമായ അനുഭവ വിവരണം സദസ്സിനെ വികാരഭരിത മാക്കി. കായക്കൊടി യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ടി. സൈനുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റസ്‌ക്യൂ ടീം ചെയർമാൻ വി.കെ അബ്ദുസലാം സ്വാഗതം പറഞ്ഞു.

റസ്‌ക്യൂ ടീമിന്റെ പുതിയ വളണ്ടിയർ യൂണിഫോമിന്റെ പ്രകാശനം വാർഡ് മെമ്പർ സക്കീന നടുവിൽഞണോൽ, അൻസാർ കാരേക്കുന്നന് നൽകി നിർവഹിച്ചു. ചടങ്ങിൽ കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വി.കെ അബ്ദുന്നസീർ, തണൽ കാവിലുംപാറയിൽ നിന്നുള്ള സി.കെ ആശ്വാസി,

സൈനുദ്ദീൻ തെറ്റത്ത്, എം.ടി മൊയ്തു മാസ്റ്റർ, സിറാജ് കെ.വി, മോഹൻദാസ് ചങ്ങരംകുളം, എഞ്ചിനീയർ അഹമ്മദ് ഹാജി, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് അംഗം നസീർ നാളോങ്കണ്ടി, കുറ്റ്യാടി എ.എസ്.ഐ സിറാജ് തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു. മജീദ് ഹാജി ഞണോൽ നന്ദി രേഖപ്പെടുത്തി.


Content Highlight: Kayakkodi Rescue Team Office Inaugurated in Kuttiyadi-new

#Latest News #Kayakkodi #RescueTeam #Kuttiyadi #Disaster

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് വേണമെന്ന് കോൺഗ്രസ് ; യാത്രാദുരിതത്തിലായി ഉൾപ്രദേശങ്ങൾ

Jul 15, 2026 03:40 PM

കുറ്റ്യാടിയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് വേണമെന്ന് കോൺഗ്രസ് ; യാത്രാദുരിതത്തിലായി ഉൾപ്രദേശങ്ങൾ

ബസ് സർവീസ് ഇല്ലാത്ത കുറ്റ്യാടി പഞ്ചായത്തിലെ നിട്ടൂർ, നടുപ്പൊയിൽ ഭാഗങ്ങളിൽ KSRTC ഗ്രാമവണ്ടി ആരംഭിക്കണമെന്ന് കോൺഗ്രസ്. സ്ത്രീകൾക്കും...

Read More >>
കുറ്റ്യാടി താലൂക്ക് ആശുപത്രി ജില്ലാ ജനറൽ ആശുപത്രിയാക്കണം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

Jul 15, 2026 01:45 PM

കുറ്റ്യാടി താലൂക്ക് ആശുപത്രി ജില്ലാ ജനറൽ ആശുപത്രിയാക്കണം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

കിഴക്കൻ മലയോര മേഖലയിലെ പാവപ്പെട്ടവരുടെ ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രി ജില്ലാ ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് കോൺഗ്രസ്. ഡോക്ടർമാരുടെ...

Read More >>
അറിവിന്റെ വഴിയിൽ കൂട്ടായി റെഡ്ക്രോസ്; കുറ്റ്യാടി ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jul 15, 2026 10:01 AM

അറിവിന്റെ വഴിയിൽ കൂട്ടായി റെഡ്ക്രോസ്; കുറ്റ്യാടി ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇന്ത്യൻ റെഡ്ക്രോസ് കുറ്റ്യാടി ബ്രാഞ്ച് കുന്നുമ്മൽ ഉപജില്ലയിലെ 10 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. എം.എൽ.എ കെ.എം...

Read More >>
adimageadimage
 കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ്; ആർ.എൻ.എം എച്ച്.എസ്.എസും കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി

Jul 15, 2026 09:10 AM

കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ്; ആർ.എൻ.എം എച്ച്.എസ്.എസും കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി

കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കുറ്റ്യാടിയിൽ സമാപിച്ചു. ജൂനിയറിൽ ആർ.എൻ.എം എച്ച്.എസ്.എസും സബ് ജൂനിയറിൽ കുറ്റ്യാടി...

Read More >>
കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

Jul 14, 2026 04:14 PM

കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി നരിക്കൂട്ടുംചാൽ വേദിക വായനശാല എൽ.പി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം...

Read More >>
മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ്  കസ്റ്റഡി അപേക്ഷ നൽകും

Jul 14, 2026 02:45 PM

മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും

മരുതോങ്കര ലഹരി കേസിലെ പ്രതി കായിക അധ്യാപിക കെ.സി. കീർത്തനയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. വിദ്യാർത്ഥികളിലേക്ക് ലഹരി എത്തിച്ചോ എന്നതാണ് പ്രധാന...

Read More >>
adimage
Top Stories










News Roundup






adimage
Entertainment News





adimage
adimage